
കരൂർ ദുരന്തം സത്യങ്ങളെല്ലാം വൈകാതെ പുറത്തു വരുമെന്ന് നടൻ വിജയ്
- പ്രവർത്തകരെ വെറുതെ വിട്ടേക്കണമെന്നും,നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും വിജയ് പറഞ്ഞു.
ചെന്നൈ:വൈകാതെ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടൻ വിജയ്. എന്നിട്ടും പ്രവർത്തകരെ അവർ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്ക് പക വീട്ടണമെങ്കിൽ തന്നെ എന്തും ചെയ്യാമെന്നും, പ്രവർത്തകരെ വെറുതെ വിട്ടേക്കണമെന്നും,നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും വിജയ് പറഞ്ഞു.

അനുമതി ലഭിച്ച സ്ഥലത്ത് നിന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഈ സമയത്ത് ഒപ്പം നിന്നവർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സത്യമറിയാം, അവരെല്ലാം കാണുന്നുണ്ടെന്നും, സത്യം ഉടൻ പുറത്തുവരുമെന്നും വിജയ് പറഞ്ഞു. കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു വിജയ്.
CATEGORIES News
