
വാൽപ്പാറയിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തും
- വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നവംബർ 1 മുതൽ നിലവിൽ വരും
ചെന്നൈ: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെ വാൽപ്പാറയിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തും. വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നവംബർ 1 മുതൽ നിലവിൽ വരും. വാൽപ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്.
CATEGORIES News
