
കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
- കരൾ മാറ്റിവെക്കുന്നതിനായി ഏകദേശം 50 ലക്ഷത്തോളം രൂപ വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്
മുചുകുന്ന്: കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. മുചുകുന്ന് ഓട്ടു കമ്പനിക്ക് സമീപം താമസിച്ചിരുന്ന പഴയ തെരുവത്ത് മിഥുൻമോഹൻ (ഇപ്പോൾ കുറൂളി അമ്പലത്തിന് സമീപം) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഇദ്ദേഹത്തിന് ഒരു ഭാഗം തളർന്നഅച്ഛനും അമ്മയും ഒരു മകനും ഭാര്യയുമാണ് ഉള്ളത് വളരെ പ്രയാസപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.
കരൾ മാറ്റിവെക്കുന്നതിനായി ഏകദേശം 50 ലക്ഷത്തോളം രൂപ വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. കേരള ഗ്രാമീൺ ബാങ്ക് മുചുകുന്ന് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 4041101053337 IFSC CODE : KLGB0040241,
ഗൂഗിൾ പേ നമ്പർ: 9061264675
CATEGORIES News