
കലിയടങ്ങാതെ കാട്ടാന;ഒരു സ്ത്രീ ഉൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടമായി
- വനം വകുപ്പ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ:കാട്ടാനയുടെ ആക്രമണത്തിൽ അതിരപ്പള്ളിയിൽ മനുഷ്യ ജീവിതം ദുരിതപൂർണ്ണമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ നഷ്ടമാകുന്ന മൂന്നാമത്തെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.വനവിഭവങ്ങൾ ശേഖകരിക്കാൻ പോയ 2 പേർക്ക് കൂടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.വാഴച്ചാൽ ശാസ്താപൂവ്വം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി കാട്ടാനകൂട്ടത്തെ കണ്ട് ചിതറിയോടിയ ഇവരെ പിന്തുടർന്നെത്തിയ കാട്ടാനകൾ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

അംബികയുടെ മൃതദേഹം പുഴയിൽ നിന്നും സതീഷിന്റെ മൃതദേഹം പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.ഇവരോടപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News
