
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി;പണം ഇടപാടിൽ കേസെടുത്ത് പോലീസ്
- ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായാണ് പരാതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. കേസ് എടുത്തത് പാലാരിവട്ടം പോലീസ് ആണ്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്‌ദുൾ റഹിം, പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ, ദിവ്യ ഉണ്ണി എന്നിവരാണ് പ്രതികൾ.

ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായാണ് പരാതി. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്‌കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
CATEGORIES News