
കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കും
- പ്രവൃത്തിനടക്കുമ്പോൾ കല്ലാച്ചി- വാണിമേൽ-വിലങ്ങാട് റോഡിലെ ഗതാഗതം പൂർണമായും നിർത്തും
നാദാപുരം : കാലപ്പഴക്കംകാരണം കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. കല്ലാച്ചി-വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തിനടത്തുള്ള കരിങ്കല്ലിൽ നിർമിച്ച കലുങ്കാണ് തകർച്ചയുടെവക്കിലുള്ളത്. അപകടസ്ഥിതി വിലയിരുത്താൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ വി.വി. മുഹമ്മദലി, പി. സുരയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്തുവകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരംലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി. പ്രവൃത്തിനടക്കുമ്പോൾ കല്ലാച്ചി- വാണിമേൽ-വിലങ്ങാട് റോഡിലെ ഗതാഗതം പൂർണമായും നിർത്തേണ്ടിവരും.

CATEGORIES News