കഴുത വളർത്താൻ 50 ലക്ഷം രൂപ സബ്സിഡി അനുവദിക്കാൻ കേന്ദ്രസർക്കാർ

കഴുത വളർത്താൻ 50 ലക്ഷം രൂപ സബ്സിഡി അനുവദിക്കാൻ കേന്ദ്രസർക്കാർ

  • നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻഎൽഎം സ്കീം) എന്ന പദ്ധതിക്ക് കീഴിലാണ് ഇവയുടെ വശംവർദ്ധനവിനായി കേന്ദ്രസർക്കാർ പണം അനുവദിക്കുന്നത്

ന്യൂഡൽഹി : കഴുത, കുതിര, ഒട്ടകം എന്നീ മൃഗങ്ങളെ വളർത്താൻ വ്യക്തികൾക്ക് 50 ലക്ഷം രൂപവരെയും അവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജ കേന്ദ്രങ്ങളോ നിർമ്മിക്കുന്നതിന് സംസ്ഥാനത്തിന് 10 കോടി രൂപ വരെ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ.

നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (എൻഎൽഎം സ്കീം) എന്ന പദ്ധതിക്ക് കീഴിലാണ് ഇവയുടെ വശംവർദ്ധനവിനായി കേന്ദ്രസർക്കാർ പണം അനുവദിക്കുന്നത്.രാജ്യത്ത് അടുത്ത കാലത്തായി കഴുതകളുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. തുർന്നാണ് ഇവയുടെ വംശവർദ്ധനവിനായി ഇത്തരമൊരു പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )