
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
- സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അരും കൊല
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 20 ലക്ഷം രൂപ പിഴയും ഒടുക്കണം.
പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്.

വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2022 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാൾ വെടിവച്ചുകൊന്നത്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അരും കൊല.
CATEGORIES News