
കാടിനെ രക്ഷിക്കാൻ വനസംരക്ഷണ സന്ദേശ യാത്ര
- പുതുപ്പാടി ഗവ. എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സന്ദേശ യാത്ര നടത്തിയത്
പുതുപ്പാടി: കാട്ടുതീ തടയുക, നീരുറവകൾ സംരക്ഷിക്കുക, കാടിന്റെ ജൈവവൈവി ധ്യം നിലനിർത്തുക, ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വനസംരക്ഷണ സന്ദേശയാത്ര നടത്തി. പുതുപ്പാടി ഗവ. എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സന്ദേശ യാത്ര നടത്തിയത്. യാത്ര ആരംഭിച്ചത് ഈങ്ങാപ്പുഴയിൽ നിന്നും അവസാനിച്ചത് കക്കാട് ഇക്കോടൂറിസം കേന്ദ്രത്തിലുമാണ്.
യാത്ര ഉദ്ഘാടനം ചെയ്തത് ജില്ലാപഞ്ചായത്ത് മെമ്പർ അംബിക മംഗലത്താണ്. പ്രധാനാധ്യാപകൻ ശ്യാംകുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അധ്യക്ഷത വഹിച്ചത് വാർഡ് മെമ്പർ ഡെന്നി വർഗീസാണ്. ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്. നിതിൻ, എൻ. സി. വിജയകുമാർ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ പ്രിയ പ്രോതാ സിസ്, പി.കെ. ബാബു, ബിജു വാച്ചാലിൽ, പി.കെ. മുഹമ്മദലി, കെ.എൻ. ബിജി, ദിവ്യ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
CATEGORIES News