
കാട്ടാന ആക്രമണം; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
- വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു
കൊച്ചി:കാട്ടാന ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി.നഷ്‌ടപ്പെട്ട ജീവന് ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ പകരമാകില്ല. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. കാട്ടാന ആക്രമണങ്ങൾ പതിവായി കേൾക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു.

പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല. ആളുകൾക്കു പരാതികളും നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. കൂടാതെ വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.
CATEGORIES News