കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

  • പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ്

കുറ്റ്യാടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് ഇന്നലെ രാത്രി കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.

റബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റബീഷിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട് . യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നി ബൈക്കിന് കുറുകേ ചാടുകയായിരുന്നു. തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )