
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക്
- വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്
കോഴിക്കോട്:കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് പൂനെയിലേക്ക്. വിഷ്ണു പൂനെയിൽ ജോലി ചെയ്‌തുവരികയായിരുന്നു. വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്.

എലത്തൂർ എസ് ഐക്കാണ് നാലംഗ സംഘത്തിന്റെ ചുമതല. ഇവർ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ടുവെന്നാണ് കിട്ടിയ വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവസാന ടവർ ലൊക്കേഷൻ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിൻ്റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് പോവാൻ തീരുമാനിച്ചത്.
CATEGORIES News
