കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി

കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി

  • എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണു‌വിലെ കണ്ടെത്തിയത്

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി. എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണു‌വിലെ കണ്ടെത്തിയത്.

സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ എത്തിയത്. കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )