കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്

  • ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് അംഗീകാരം നൽകുന്നത്

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാൽ ബീച്ചിനുമാണ് അംഗീകാരം. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ, ബോട്ടിംഗ് ഓപ്പറേറ്റർമാർ, മെറീനകൾ എന്നിവയ്ക്ക് ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് (എഫ്ഇഇ) ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്.

ബ്ലൂ ഫ്ളാഗ് ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തിൽ ഈ ബീച്ചുകളുടെ ആകർഷണീയത വർധിക്കുകയും സുസ്ഥിര ടൂറിസം കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ പെരുമ കരുത്താർജ്ജിക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.ശുചിത്വം, പരിസ്ഥിതി പരിപാലനം, സന്ദർശകരുടെ സുരക്ഷ എന്നിവയിൽ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനത്തിന്റെ ഉദ്യമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )