
കാപ്പാട് ബീച്ചിൽ ശുചീകരണം നടത്തി
- ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി : അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽത്തീരം ശുചീകരിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ശുചീകരണ ‘ യജ്ഞം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി.മൊയ്തീൻ കോയ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സമുദ്ര സംരക്ഷണത്തിൻ്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച അന്താരാഷ്ട്ര സമുദ്രതീര ശുചീകരണമായി ആചരിക്കുകയാണ്.
ടൂറിസം പ്രമോഷൻ കൗൺസിൽ മാനേജർ ഗിരീഷ്, എൻഎസ്എസ് ലീഡർ മീനാക്ഷി അനിൽ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആഷിദ. പി , ജിതേഷ് എംവി , അഡ്വ:ബിനേഷ് ബാബു, കെ.പി അരവിന്ദാക്ഷൻ, സുനിൽ മുതിരക്കാലയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികളും ഡിടിപിസി തൊഴിലാളികളുമടക്കം നിരവധിപേർ ശുചീകര യജ്ഞത്തിൽ പങ്കെടുത്തു.ശുചീ കരണത്തിന് ശേഷം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തീരത്ത് മനുഷ്യ ചങ്ങല തീർത്തു.