
കാപ്പാട് ബീച്ച് പരിപാലന പദ്ധതിക്ക് 99.90 ലക്ഷം രൂപയുടെ ഭരണാനുമതി
- വിനോദസഞ്ചാര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി ഡിടിപിസി ചെയർമാൻ
കാപ്പാട്: കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90ലക്ഷം രൂപയുടെ ഭരണാനുമതി .വിനോദസഞ്ചാര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി ഡിടിപിസി ചെയർമാൻ പറഞ്ഞു. ഹാർബർ എൻജിനീയറിങ് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ഭരണാനുമതി ലഭ്യമായത്.

കാപ്പാട് ബീച്ചിന്റെ സംരക്ഷണ ഭിത്തികളുടെ ഒരുഭാഗം തകരുകയും സോളാർ ഷെഡിനോട് ചേർന്ന ഭാഗം കടലെലെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പദ്ധതികളുടെ പ്രവൃത്തി ചുമതല ഹാർബർ എൻജിനീയറിങ് വകുപ്പിനാണ്.
CATEGORIES News