
കാപ്പ ശക്തമാക്കാൻ ഒരുങ്ങി പോലീസ്
- കുറ്റകൃത്യങ്ങൾ ചെയ്ത 68 പേർക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്
കൊച്ചി: നിരന്തര കുറ്റവാളികൾക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ്. 2024 ഒക്ടോബർമാസം വരെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത 68 പേർക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരാകുന്നവർക്ക് വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകും. ഇത് ലംഘിച്ചാൽ നാടുകടത്താൻ നടപടിയെടുക്കാൻ അധികാരമുണ്ട്. ജില്ലയിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. ഇതു ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കും.
CATEGORIES News