
കാഫിർ സ്ക്രീൻഷോട്ട്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്
- പോലീസ് റിപ്പോർട്ടിനും തുടർവാദത്തിനുമായി കേസ് നവംബർ 22-ലേക്ക് മാറ്റി
കോഴിക്കോട്: കാഫിർ വ്യാജ സ്ക്രീൻ ഷോട്ട്കേസിന്റെ അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ടും വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈൽഫോൺ ഫോറെൻസിക് പരിശോധനയുടെ റിപ്പോർട്ടും അന്വേഷണ പുരോഗതിയും സമർപ്പിക്കാൻ വടകര പോലീസിനോട് ഉത്തരവിട്ടു. പോലീസ് റിപ്പോർട്ടിനും തുടർവാദത്തിനുമായി കേസ് നവംബർ 22-ലേക്ക് മാറ്റി.
CATEGORIES News