
കാഫിർ സ്ക്രീൻഷോട്ട്; റിബേഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്
- യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലാണ് പരാതിക്കാരൻ
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടേഴ്‌സ് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ.എസ്. റിബേഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. ആറങ്ങോട്ട് എംഎൽപി സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലാണ് പരാതിക്കാരൻ.
തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് അന്വേഷണ ചുമതല. റിബേഷിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. അധ്യാപകനെതിരെ പോലീസ് കേസെടുത്തതായുള്ള പരാതിയിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്.
CATEGORIES News