
കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു
- നാദാപുരം റോഡിൽ ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിച്ചത്
നാദാപുരം: ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയൻ്റെ വളപ്പിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. മരണം സംഭവിച്ചത് ഉച്ചയോടെയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇതിനിടെയാണ് നിയന്ത്രണം വിട്ട് നാദാപുരം റോഡിൽ തലകീഴായി മറിഞ്ഞത്.സിനാന് പുറമെ കാറിൽ ഉണ്ടായിരുന്ന മറ്റ് 5 പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാർ തെന്നിമാറി വീണത്.
CATEGORIES News