കാറിലിരുന്ന ദമ്പതികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ

കാറിലിരുന്ന ദമ്പതികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ

  • സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പണം അയച്ചു കൊടുത്ത മൊബൈൽ നമ്പറും അന്വേഷിച്ചാണ് ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്:കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ 6 പേർ ചേവായൂർ പൊലീസ് പിടിയിൽ. കക്കോടി സ്വദേശികളായ ഷെറീന ഹൗസിൽ റദീം (19), കുറ്റിയാട്ടുപൊയിൽ താഴത്തുവീട്ടിൽ അഭിനവ് (23), ചാലിയംകുളങ്ങര നിഹാൽ (20), ചെറുകോട്ടുവയൽ വൈഷ്ണ‌വ് (23), നടക്കാവ് ചേറോട്ടുവീട്ടിൽ ഉദിത്ത് (18), വെസ്റ്റ്ഹിൽ റാഫി മൻസിലിൽ അയിൻ മുഹമ്മദ് ഷാഹിദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനും ഭാര്യയും ബൈപാസിൽ കാർ നിർത്തി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ വന്ന പ്രതികൾ കാർ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കാറിൻ്റെ ഗ്ലാസ് കല്ല് കൊണ്ട് കുത്തി. ഇതു കണ്ട് കാറ് മുന്നോട്ടെടുക്കാൻ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തി. കാറിന് അകത്തിരുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. എതിർക്കാൻ ശ്രമിച്ച പരാതിക്കാരന്റെ ഫോണിൽ നിന്നു 2,000 രൂപ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ മുഖേന അയപ്പിച്ച ശേഷം ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു.

സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പണം അയച്ചു കൊടുത്ത മൊബൈൽ നമ്പറും അന്വേഷിച്ചാണ് ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എസ്.സജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിമിൻ കെ.ദിവാകരൻ, രോഹിത്, സിപിഒമാരായ സിൻജിത്ത്, പ്രജീഷ്, രാകേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )