
കാറുകളിൽ പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബമാക്കുന്നു
- 2025 ഏപ്രിൽ മുതൽ നിയമം പ്രാബല്യത്തിൽ വരും
ന്യൂഡൽഹി :കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ . 2025 ഏപ്രിൽ മുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ പിൻ സീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കർശനമായിരുന്നില്ല.
ഏഴ് സീറ്റുള്ള വാഹനങ്ങൾക്കും നിയമം ബാധകമാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
നിലവിൽ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻ്റേർഡ് പ്രകാരമുള്ള ഘടകങ്ങളാണ് ഉപയോഗിക്കുന്നത്.കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഇന്ത്യൻ സ്റ്റാന്റേർഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. നിർമ്മാണ വേളയിൽ വാഹന നിർമ്മാതാക്കൾ ഇന്ത്യൻ സ്റ്റാന്റേർഡ് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. കൂടാതെ ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ്നിർബന്ധമാക്കിയിട്ടുണ്ട്.