കാറോടിക്കുമ്പോൾ മടിയിൽ കുഞ്ഞ് ; പിതാവിന്റെ ലൈസൻസ് സസ്പെ‌ൻഡ് ചെയ്തു

കാറോടിക്കുമ്പോൾ മടിയിൽ കുഞ്ഞ് ; പിതാവിന്റെ ലൈസൻസ് സസ്പെ‌ൻഡ് ചെയ്തു

  • മലപ്പുറത്തുനിന്ന് കുറ്റ്യാടിയിലേക്കുള്ള യാത്രയിൽ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചു എന്നാണ് പിതാവ് നൽകിയ വിശദീകരണം

കോഴിക്കോട്: മൂന്നുവയസ്സുകാരനെ മടിയിലിരുത്തി അപകടം വരുത്തുന്ന രീതിയിൽ കാറോടിച്ചതിന് പിതാവിന്റെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്‌. കഴിഞ്ഞ മാസം പത്തിനാണ് സംഭവം നടന്നത് . പുറക്കാട്ടിരിയിലെ എഐ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വാഹന ഉടമയായ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് എൻഫോഴ്‌സ്മെന്റ്റ് ഓഫീസർ വിശദീകരണം തേടിയിരുന്നു.സിസിടിവി ദൃശ്യത്തിൽ ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന രീതിയിലാണ് കുട്ടി നിൽക്കുന്നത്.

മലപ്പുറത്തുനിന്ന് കുറ്റ്യാടിയിലേക്കുള്ള യാത്രയിൽ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചു എന്നാണ് പിതാവ് നൽകിയ വിശദീകരണം. എന്നാൽ ഇത് തൃപ്തികരമല്ലാത്തതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. നാലുവരിപ്പാ തയിലൂടെ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടിയെടുത്തത് എന്ന് അധികൃതർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )