
കാലിക്കറ്റിൽ സെനറ്റ് യോഗം തല്ലിപ്പിരിഞ്ഞു
- പ്രതിപക്ഷ അംഗങ്ങളുടെ തർക്കം കാരണം ഡിഗ്രി അവാർഡുകൾ മാത്രം പാസാക്കി വി.സി. യോഗം പിരിഞ്ഞു
കാലിക്കറ്റ് യൂണിവേഴ്സിറ്റി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്ന് രാവിലെ നടന്ന സെനറ്റ് യോഗം തുടങ്ങി ചർച്ചകൾ ആരംഭിക്കും മുൻപ് ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ തർക്കം. പ്രതിപക്ഷ അംഗങ്ങൾ തർക്കം കാരണം ഡിഗ്രി അവാർഡുകൾ മാത്രം പാസാക്കി വി.സി. യോഗം പിരിച്ചു വിടുകയായിരുന്നു .

ഇടതുപക്ഷ സെനറ്റംഗം വി.സി. ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ ഇടപ്പെടുന്നത് അധികാരപരിധിയ്ക്ക് പുറത്താണ് എന്നാരോപിച്ച് സംസാരിക്കാൻ തുടങ്ങിയതോടെ മുസ്ലിംലീഗ് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് അജണ്ടയ്ക്ക് പുറത്തുള്ള വിഷയങ്ങൾ ചർച്ച ചെരുത് എന്ന് പറഞ്ഞതോടെയാണ് തർക്കം രൂക്ഷമായത്. പത്തുമണിയോടെ ആരംഭിച്ച യോഗം ഇരുപത് മിനിറ്റിനുള്ളിൽ പിരിച്ചുവിട്ടു.

CATEGORIES News