
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യമൊരുങ്ങി
- യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി 20 സെക്കൻഡിനുള്ളിൽ eGates ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവും
കോഴിക്കോട്: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യമൊരുങ്ങി. യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി 20 സെക്കൻഡിനുള്ളിൽ eGates ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവും. അന്താരാഷ്ട്ര യാത്രകൾക്കായി കാലിക്കറ്റ് വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ഉപയോഗിയ്ക്കാനാവും.

20 സെക്കൻഡിനുള്ളിൽ യാത്രക്കാർക്ക് eGates ഉപയോഗിച്ച് ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവുമെന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം, യാത്രക്കാർക്ക് അടുത്തുള്ള രാജ്യത്തെ ഏതെങ്കിലും ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കണം. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും അന്താരാഷ്ട്ര യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
