കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ

കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ

  • കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ്‌ എഫ് സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റുനേടി കാലിക്കറ്റ്‌ എഫ് സി ചാമ്പ്യൻമാരായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ എഫ് സി അഭിജിത്ത് നേടിയ ഒരുഗോളിന് മലബാർ ക്രിസ്ത്യൻ കോളേജിനെ പരാജയപ്പെടുത്തി. 11 പോയന്റ് നേടിയ കൂരിയാൽ ബ്രദേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മത്സരാനന്തരം കെ ഡി എഫ് എ വൈസ് പ്രസിഡന്റ് എം. പി. ഹൈദ്രോസ്സിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യഥിതി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ അബ്ദുൽ അസീസ്, കെ എഫ് എ മെമ്പർ സി. കെ. അശോകൻ, മുൻ ഫുട്ബോളർ എൽ. എസ്. ഋഷിദാസ് എന്നിവർ സംസാരിച്ചു. കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി പി. അബ്ദുൾ സലീം നന്ദിയും പറഞ്ഞു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി കാലിക്കറ്റ്‌ എഫ്സി താരം അഭിജിത്തിനെയും, മികച്ച ഗോൾ കീപ്പർ മലബാർ ക്രിസ്ത്യൻ കോളേജ് താരം മുബഷിർ അലിയെയും തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )