കാലിക്കറ്റ് യൂണിവേയ്‌സിറ്റിയിൽ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം

കാലിക്കറ്റ് യൂണിവേയ്‌സിറ്റിയിൽ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം

  • കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്

തേഞ്ഞിപ്പാലം :ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് അസ്പയറിങ് മൈൻഡ്) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . 2024 ജൂലൈ -ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം .മൂന്ന് മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്.

യുജി/പിജി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മൂക് ) ദേശീയ കോ-ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ്(സിഇസി) ന്യൂഡൽഹിക്കു വേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെൻ്ററാണ് മൂക് ഉള്ളടക്കം തയ്യാറാക്കിയത്.

കൂടുതൽ വിവരങ്ങൾക്ക്: https://emmrccalicut.org/m ഫോൺ: 9495108193.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )