
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം 16നും 17 നും നടത്താൻ ഹൈക്കോടതി ഉത്തരവ്
- വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കലോത്സവം മാറ്റിവെച്ചത്
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം 16നും 17 നും നടത്താൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കലോത്സവം മാറ്റിവെച്ചത്.

തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്‌ണകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. മാള ഹോളി ഗ്രേസ് കോളജിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് മുടങ്ങിപ്പോയ മത്സരങ്ങൾ പുനരാരംഭിക്കുക.പരിപാടികൾ നാലു സ്റ്റേജുകളിലായി അരങ്ങേറും.
CATEGORIES News