കാവിൽ പള്ളിയത്ത് കുനിയിൽ എംഡിഎംഎയുമായി കാവുന്തറ സ്വദേശി അറസ്റ്റിൽ

കാവിൽ പള്ളിയത്ത് കുനിയിൽ എംഡിഎംഎയുമായി കാവുന്തറ സ്വദേശി അറസ്റ്റിൽ

  • എംഡിഎംഎ വിൽപന നടത്തി കിട്ടിയ 8000ത്തിൽപരം രൂപയും പ്രതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്

പേരാമ്പ്ര:കാവിൽ പള്ളിയത്ത് കുനിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി എന്ന നട്ട് മമ്മാലി (29) ആണ് അറസ്റ്റിലായത് . പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

പ്രതിയിൽ നിന്നും വിൽപ്പനയ്ക്കായി പാക്കറ്റുകളാക്കി സൂക്ഷിച്ച 0.200 മില്ലി ഗ്രാം എംഡിഎംഎയും, തൂക്കുന്ന ത്രാസും, ചില്ലു കുഴലും പിടിച്ചെടുത്തു. എംഡിഎംഎ വിൽപന നടത്തി കിട്ടിയ 8000ത്തിൽപരം രൂപയും പ്രതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )