
കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു
- കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്
കൊയിലാണ്ടി: കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു. അരിയിൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെ വിറകുപുരയ്ക്കാണ് തീപിടിച്ചത്.

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ ബാബു, ഫയർ ഓഫീസർമാരായ സുജിത്ത്, നിതിൻരാജ്, രതീഷ്, ബിനീഷ്, ജാഹിർ, ഇ.എം.ബാലൻ, ഓം പ്രകാശ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
CATEGORIES News