
കാവുങ്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു
- കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിൽ ഇരുപത്തിയേഴാം വാർഡ് കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. ഡികെ ബിജു, വി.എം നൗഷാദ്, ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി. വിജയൻ സ്വാഗതവും യൂനസ് നന്ദിയും രേഖപ്പെടുത്തി.

മൂന്നു ലക്ഷത്തി എഴുപതിനായിരം നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് കാവുങ്കൽ താഴെ റോഡ് നിർമ്മിച്ചിട്ടുള്ളത്. നിരവധികുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. നാടിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഫുട്പാത്തിനത്തിൽ ഇതിനോടകം നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു.
CATEGORIES News