കാർഡുടമകളിൽ നിന്ന് പണം ഈടാക്കരുത്- ഉപഭോക്തൃ വിദ്യാഭ്യാസ സമിതി

കാർഡുടമകളിൽ നിന്ന് പണം ഈടാക്കരുത്- ഉപഭോക്തൃ വിദ്യാഭ്യാസ സമിതി

  • മാവേലി സ്റ്റോർ നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് സാധനങ്ങളുടെ ലഭ്യത ജനങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

കോഴിക്കോട് :റേഷൻ കാർഡുടമകളിൽ നിന്ന് റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് വിഹിതം ഈടാക്കാനുളള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപെട്ടു. മാവേലി സ്റ്റോറിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സാധനങ്ങൾ മാവേലി സ്റ്റോർ നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ലഭിക്കുന്നതിന് സാധനങ്ങളുടെ ലഭ്യത സമയാസമയം അധികാരികൾ ജനങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു പത്മനാഭൻവേങ്ങേരി, വി.പി.സനീബ് കുമാർ, ഇ. ദിനചന്ദ്രൻ നായർ, വി. ചന്ദ്രശേഖരൻ, വെളിപാലത്ത് ബാലൻ,വനജചീനം കുഴിയിൽ ,പി.പി. വൈരമണി, പി.ശ്രീനിവാസൻ, പി.ഗൗരി ശങ്കർ, വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )