
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
- അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്
കോഴിക്കോട്:കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം.കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്.

അപകടത്തിൽ ആനക്കാംപൊയിൽ സ്വദേശികൾക്ക് പരുക്കേറ്റു . പള്ളിക്കുന്ന് പള്ളിയിൽ പോയി തിരിച്ച് ആനംക്കാംപൊയിലിലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്.
CATEGORIES News