
കാർ മോഷ്ടിച്ച പ്രതി പിടിയിൽ
- കുറ്റ്യാടി പോലീസ് കേസ് എടുത്തു
കുറ്റ്യാടി: കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിപ്പറമ്പിൽ വിജീഷാണ് അറസ്റ്റിലായത്. കാറിലുണ്ടായിരുന്ന പത്തുവയസുള്ള പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടതിനുശേഷം വിജീഷ് കാറുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ കാറുടമകളായ കുട്ടിയുടെ മാതാപിതാക്കൾ ചേർന്ന് വിജീഷിനെ പിടികൂടുകയായിരുന്നു.

കാർ തട്ടിയെടുത്തുകൊണ്ടുപോകവെയാണ് പത്തുവയസുകാരി കാറിലുള്ള കാര്യം വിജീഷ് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ പുറത്തിറക്കി കാറുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഇയാളെ പിന്തുടർന്ന് എത്തി. ഇയാൾക്കെതിരെ കുറ്റ്യാടി പോലീസ് കേസ് എടുത്തു.
CATEGORIES News