കിഷ്കിന്ധാ കാണ്ഡം ഹോട്ട്സ്റ്റാറിലേക്ക്

കിഷ്കിന്ധാ കാണ്ഡം ഹോട്ട്സ്റ്റാറിലേക്ക്

  • ഒക്റ്റോബറിനു ശേഷം മാത്രമേ ഒടിടി റിലീസിനെത്തുകയുള്ളു

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കിഷ്‌കിന്ധാ കാണ്ഡം ഒടിടി റിലീസിനുള്ള തയാറെടുപ്പുകളും ആരംഭിച്ചു. ഡിസ്നനി പ്ലസ് ഹോട്ട്സ്റ്റാറണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പക്ഷേ, ചിത്രം തിയെറ്ററുകളിൽ നിറഞ്ഞോടുന്ന സാഹചര്യത്തിൽ ഒക്റ്റോബറിനു ശേഷം മാത്രമേ ഒടിടി റിലീസിനെത്തുകയുള്ളു.

ചിത്രത്തിന്റെ വൻ വിജയം കണക്കിലെടുത്ത് റെക്കോഡ് തുകയാണ് ഒടിടി അവകാശത്തിന് ലഭ്യമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാറ്റലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റും സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടിന്റെയും തുക എത്രയെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.50 കോടി ക്ലബ്ബിൽ കടന്ന ആദ്യ ആസിഫ് അലി ചിത്രമാണിത്. ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം വലിയ സ്വീകാര്യത നേടിയിരുന്നു. ദിൽജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്‌ത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നതും ബാഹുൽ രമേശാണ്‌.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )