
കുടുംബശ്രി യോഗ പരിശീലനത്തിനു തുടക്കമായി
- മുഖ്യാതിഥിയായി എത്തിയ രാജലക്ഷ്മി ടീച്ചർ യോഗയെ പറ്റി സംസാരിച്ചു
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രി യോഗ പരിശീലനം രണ്ടാം ഘട്ടം എഡിഎസ് തലത്തിൽ തുടക്കം കുറിച്ചു. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിരടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ രാജലക്ഷ്മി ടീച്ചർ യോഗയെ പറ്റി സംസാരിച്ചു. പദ്ധതി വിശദികരണം നോർത്ത് സിഡിഎസ് ചെയർപേഴ്സൻ ഇന്ദുലേഖ എം.പി. നിർവ്വഹിച്ചു. ശേഷം സിഡിഎസ് മെമ്പർ സൗമിനി നന്ദി പറഞ്ഞു.
CATEGORIES News