കുടുംബ രേഖകളിൽ നിന്നും പെൺമക്കളുടെ പേര് ഒഴിവാക്കാൻ പാടില്ല

കുടുംബ രേഖകളിൽ നിന്നും പെൺമക്കളുടെ പേര് ഒഴിവാക്കാൻ പാടില്ല

  • കേന്ദ്രസർക്കാർ ജീവനക്കാർക്ക് പെൻഷൻക്ഷേമ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ കുടുംബ രേഖകളിൽ നിന്നും പെൺമക്കളുടെ പേര് ഒഴിവാക്കാൻ പാടില്ലെന്ന് നിർദേശിച്ച് പെൻഷൻക്ഷേമ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. സർക്കാർ ജീവനക്കാർ സർവീസിൽ ചേരുന്ന വേളയിൽ നിർദ്ദിഷ്ട ഫോമിൽ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങി കുടുംബത്തിന്റെ വിവരങ്ങൾ കൈമാറണം. വിരമിക്കുന്നതിന് മുമ്പും ജീവനക്കാർ കുടുംബവിവരങ്ങൾ പുതുക്കി നൽകണം.

പല ജീവനക്കാരും പെൺമക്കളുടെ പേര് ഒഴിവാക്കുന്ന സാഹചര്യത്തിൽ, ഇതുസംബന്ധിച്ച് ആശയവ്യക്തത വരുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്, പെൻഷൻ, പെൻഷൻക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ‘സർക്കാർജീവനക്കാരുടെ കുടുംബപെൻഷന് അർഹരായ കുടുംബാംഗങ്ങളുടെ പട്ടികയിൽ നിന്നും പെൺമക്കളുടെ പേര് ഒഴിവാക്കാൻ പാടില്ല. സർവ്വീസിൽ ചേരുന്ന അവസരത്തിൽ ജീവനക്കാർ പെൺമക്കളുടെ പേര് നൽകി കഴിഞ്ഞാൽ അവരെ പിന്നീട് ജീവനക്കാരുടെ കുടുംബാംഗമായാണ് കണക്കാക്കുക. അവർക്ക് കുടുംബ പെൻഷന് അർഹതയുണ്ടോ ഇല്ലെയൊയെന്ന കാര്യം പ്രസക്തമല്ല’- പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ, പെൻഷൻക്ഷേമ വകുപ്പ് മാർഗരേഖയിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )