കുട്ടികളുടെ ആധാർ പുതുക്കാൻ ഫീസ് ഈടാക്കില്ല

കുട്ടികളുടെ ആധാർ പുതുക്കാൻ ഫീസ് ഈടാക്കില്ല

  • ഫീസ് ഒഴിവാക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ്.

ന്യൂഡൽഹി: ആധാർ കാർഡിന്റെ നിർബന്ധിത പുതുക്കലിന് ചുമത്തിയിരുന്ന ഫീസ് ഒരു വർഷത്തേക്ക് ഈടാക്കേണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി തീരുമാനിച്ചു.ഫീസ് ഒഴിവാക്കുന്നത് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ ആധാർ കാർഡെടുക്കുമ്പോൾ വിരലടയാളമടക്കം ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്താറില്ല.

അഞ്ചു വയസെത്തുമ്പോൾ ഇവ ഉൾപ്പെടുത്തണം. 15 വയസ്സ് എത്തുമ്പോൾ ഒരിക്കൽകൂടി പുതുക്കണം. അഞ്ച്- ഏഴ് വയസിനിടയിലും 15- 17 വയസ്സിനിടയിലും ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് ഫീസില്ല. ഈ പ്രായപരിധിക്ക് ശേഷമാണ് 125 രൂപ വീതം ഈടാക്കും. ഈ ഫീസാണ് ഇപ്പോൾ ഒരു വർഷത്തേക്ക് ഒഴിവാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )