
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകം
- പ്രതിരോധ പ്രവർത്തികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി മഞ്ഞപ്പിത്തം വ്യാപകമാകുന്നു.പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്ത നങ്ങൾ ഊർജിതമാക്കിയിരിയ്ക്കുകയാണ് ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തു ടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു.

കുന്ദമംഗലത്ത് നടക്കുന്ന ഉത്സവങ്ങൾ, കല്യാണം, മറ്റു പൊതു ചടങ്ങുക ൾ തുടങ്ങിയവ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിക്കാനും ഇത്തരം ചടങ്ങിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനം നടപ്പാക്കാനും തീരുമാനിച്ചു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത കരിമ്പ് ജ്യൂസ്, മുന്തിരി ജ്യൂസ് ഷെഡുകൾ എന്നിവ നിരോധിക്കുകയും ഇവ തുടർന്ന് പ്രവർത്തിച്ചാൽ പിഴ ഈടാക്കി കണ്ടു കെട്ടാനും തീരുമാനിച്ചതായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓ ഫിസർ വി. അർച്ചന അറിയിച്ചു.
