
കുന്ന്യോറമല മണ്ണിടിച്ചിൽ ; അക്വിസിഷൻ നടപടികൾ ഒരു വർഷത്തിനകം പൂർത്തീകരിക്കും
- ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നൽക്കും
കൊയിലാണ്ടി : കുന്ന്യോറമല മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറിൽ ചർച്ച നടന്നു.
കുന്ന്യോറ മലയിൽ അപകടാവസ്ഥയിൽ കഴിയുന്ന വീടുകൾ വരുന്ന ഏരിയ അക്വയർ ചെയ്യാൻ ധാരണയായി . അക്വിസിഷൻ നടപടികൾ ഒരു വർഷത്തിനകം പൂർത്തീകരിക്കാനും അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാനും ചർച്ചയിൽ തീരുമാനിച്ചു.
ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നൽക്കും.പുരോഗതി വിലയിരുത്തുന്നതിനായി ഓണത്തിന് ശേഷം വീണ്ടും യോഗം ചേരും. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിംഗ്, എംഎൽഎ കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, കൗൺസിലർ കെ.എം. സുമതി, നഗരസഭ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി,എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ , എഞ്ചിനിയർമാർ , വാഗാഡ് ,അദാനി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
CATEGORIES News