കുരുമുളക് വിലയിൽ വൻ കുതിപ്പ്

കുരുമുളക് വിലയിൽ വൻ കുതിപ്പ്

  • അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയിലെത്തി

കോഴിക്കോട്: വിലക്കുതിപ്പ് തുടർന്ന് കുരുമുളക്.വില കൂടിയതോടെ കർഷകർക്ക് ആശ്വാസകാലം.അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കു രുമുളകിന്. 2021ൽ കിലോക്ക് 460 രൂപയാ യിരുന്നെങ്കിൽ കഴിഞ്ഞദിവസം 666 രൂപ യിലെത്തി വില.

ലോകത്ത് തന്നെ ഏറ്റവുമധികം വിപണനം ചെയ്യുന്ന സുഗന്ധവ്യഞ്ജനമായ കറുത്ത കുരുമുളകിന് വിദേശരാജ്യങ്ങളിലും വിലക്കു തിപ്പ് തന്നെയാണ്. എന്നാൽ ആഭ്യന്തര വിപണിയിലെ ആവശ്യകതയുടെ സ്ഥിരത യാണ് കുരുമുളകിന് മെച്ചപ്പെട്ട വില നേടി ക്കൊടുക്കുന്നത്. ഏറ്റവുമധികം വിപണി യുള്ള ബ്രസീലിനുപുറമെ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കറുത്തപൊന്നിന്റെ വില വർധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ഉൽ പാദനം കുറയുന്നതാണ് രാജ്യാന്തര വിപ ണിയിൽ വില കൂടാൻ കാരണമാകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )