
കുറുവങ്ങാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം 11 കെ.വി ലൈനിൽ മരം വീണു
- ഒഴിവായത് വൻ ദുരന്തം
കുറുവങ്ങാട്: സംസ്ഥാന പാതയിൽ കുറുവങ്ങാട് 11 കെ.വി ലൈനിൽ മരം വീണു. പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപമാണ് മരം വീണത് . വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി, കൊയിലാണ്ടി അഗ്നിരക്ഷാ സേന എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ മരം മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കി.

മരം മുറിച്ചുമാറ്റുന്നത് വരെ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാങ്ങി നഗരസഭക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി. പ്രഭ എന്നിവർ നേതൃത്വം നൽകി.
CATEGORIES News