
കുറ്റ്യാടിയിൽ കടകളിൽ വെള്ളം കയറുന്നത് പതിവായി
- പഴയ ഓവുചാൽ അപര്യാപ്‌തമായതിനാൽ വെള്ളം കയറുന്നത് പതിവായിരുന്നു
കുറ്റ്യാടി:കനത്ത മഴയെതുടർന്ന് ഓവുചാലുകൾ കരക വിഞ്ഞ് കുറ്റ്യാടിയിലെ കടകളിൽ വെള്ളം കയറുന്നത് പതിവാവുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പത്തിലേറെ കടകളിൽ വെള്ളംകയറി നാശ നഷ്ടങ്ങളുണ്ടായതായി വ്യാപാരികൾ ഗ്രാമപഞ്ചായത്തിന് നൽകിയ നിവേദനത്തിൽ പറയുന്നു.
പഴയ ഓവുചാൽ അപര്യാപ്‌തമായതിനാൽ വെള്ളം കയറുന്നത് പതിവായിരുന്നു.രണ്ടു കോടി രൂപ ചെലവിൽ ഇത് പരിഹരിക്കാൻ ഓവുചാലുകൾ നവീകരിച്ചിരുന്നു. എന്നിട്ടും നാദാപുരം റോഡിൽ ജപ്പാൻ സെന്റ്റർ, ഹൈടെക് ഗോൾഡ്, മൈക്രോ ലാബ്, ടൂൾടെക് ഗോഡൗൺ, ചന്ദന സ്റ്റോർ, ചര തം, മഞ്ചാടി, ഫൂട്ട്വെയർ സ്‌റ്റോപ് തുടങ്ങി പന്ത്രണ്ട് കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്.വെള്ളപ്പൊക്കത്തിന് കാരണമായി പറയുന്നത് അശാസ്ത്രീയ നിർമാണമാണെന്നാണ് .നിവേദനം നൽകിയത് വ്യാപാരി വ്യവസായി സമിതി ആഭിമുഖ്യത്തിലാണ് .
CATEGORIES News