
കുളത്തിൽ ഇറങ്ങിയ ഒരാൾക്ക് കൂടി മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു
- ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു
നെയ്യാറ്റിൻകര : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആശുപ്രതി അധികൃതർ അറിയിച്ചു.
കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്‌കജ്വരം ബാധിച്ച യുവാവ് മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കാണ് കടുത്ത പനിയുള്ളത്.
ഇവരിൽ ഒരാൾക്കാണ് ഇപ്പോൾ മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു.
കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിലാണ് കഴിഞ്ഞ 23ന് മസ്‌തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്.