
കുവൈത്തിലെ തീ പിടുത്തം; മരണ സംഖ്യ 50 കടക്കുമെന്ന് റിപ്പോർട്ട്
- രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു
കുവൈത്ത് : മംഗെഫിലെ സ്വകാര്യ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ 50 ഓളം പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെയെല്ലാം വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
മലയാളികളുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയുടെ ആറുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. 195 പേർ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. ഇവിടുത്തെ സുരക്ഷാജീവനക്കാരൻ്റെ മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരിക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്.