
കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു
- യാതൊരു അഭ്യർത്ഥനയും ഇല്ലാതെ തന്നെ സ്വമേധയായാണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തത്
കുവൈറ്റ് സിറ്റി : മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. യാതൊരു അഭ്യർത്ഥനയും ഇല്ലാതെ തന്നെ സ്വമേധയായാണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തത്. യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്പോർട്ട് വിഭാഗം തുറന്നിരിക്കുന്നത്.
24 മണിക്കൂറും ഈ പാതകൾ പ്രവർത്തിക്കും. കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദേശങ്ങളിലേക്ക് പോകേണ്ടവർക്കും തിരികെ വരുന്നവർക്കും ഈ കരമാർഗ്ഗം വലിയ ആശ്വാസമാകും. അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകൾക്ക് വേഗത്തിൽ കടന്നുപോകാനുള്ള സൗകര്യവും അതിർത്തികളിൽ ഒരുക്കിയിട്ടുണ്ട്.
CATEGORIES News
