
ഇ.എം.എസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
- ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയത്തിന്റെ പണി പൂർത്തിയായത്. അനുബന്ധ ജോലികൾക്കായി കൂടുതലായി രണ്ടു ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്നതാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ ഉറപ്പു നൽകി.

ഡോ: പി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ അനിൽ കാഞ്ഞിലശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജീവാനന്ദൻ മാസ്റ്റർ, അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമ പഞ്ചായത്തംഗം സജിതാ ഷെറി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു മാസ്റ്റർ,ഗ്രന്ഥാലയം ഭാരവാഹികളായ ഡോ: എൻ.വി. സദാനന്ദൻ, എം.കെ.യൂസഫ്, കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. മനോരഞ്ൻ ആർട്ട്സ് അവതരിപ്പിച്ച ഹാസ്യ കലാമേള, പ്രാദേശിക ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി.
