
കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി
- പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്
കോഴിക്കോട്:കൂടരഞ്ഞിയിൽ പുലി കൂട്ടിൽ കുടുങ്ങി. പുലി കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് . നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു.

ഒരു സ്ത്രീയെ ദിവസങ്ങൾക്ക് മുമ്പ് പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വെറ്ററിനറി വിദഗ്‌ധൻ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും
CATEGORIES News