
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
- 16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ഡ്രൈവർ ഉൾപ്പടെ 17 പേരാണ് ഉണ്ടായിരുന്നത്. പശ്ചിമബംഗാൾ സ്വദേശി എസ്.കെ.ഷാഹിദുൽ ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ വാഹനം വളവിൽനിന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
CATEGORIES News