
കൃഷിവകുപ്പിലും കാലാവസ്ഥാവ്യതിയാനം
- കൃഷിഭവൻ വഴി സർക്കാർ ഫാമുകളിൽ നിന്ന് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണത്തിനെത്തി. 50 രൂപയാണ് ഒരു തെങ്ങിൻതൈയുടെ വില.
തൊട്ടിൽപ്പാലം: കൃഷിഭവൻ വഴി സർക്കാർ ഫാമുകളിൽ നിന്ന് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണത്തിനെത്തി. 50 രൂപയാണ് ഒരു തെങ്ങിൻതൈയുടെ വില. കാലവർഷം തുടങ്ങുന്ന ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് കർഷകർ സാധാരണയായി തെങ്ങിൻ തൈകൾ നടുന്നത്. വേരുകൾ മണ്ണിലേക്കിറങ്ങാൻ മഴ അത്യാവശ്യമാണ്. ഇല്ലെങ്കിൽ തൈകൾ കരിഞ്ഞുണങ്ങുന്നതിന് കാരണമാവും. എന്നാൽ കടുത്ത വെയിലിൽ നടുന്ന തെങ്ങിൻതൈകൾ മുളക്കാതെ ഉണങ്ങി നശിക്കുമെന്നിരിക്കെയാണ് കൃഷിവകുപ്പിന്റെ വിതരണം നടക്കുന്നത്.
കൃഷി ഓഫിസിൽ ഇറക്കിയ മുഴുവൻ തൈകളുടെയും വില കൃഷി ഓഫീസർ സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് ചട്ടം. അടയ്ക്കാത്ത പക്ഷം ഇതിൻ്റെ തുക ശമ്പളത്തിൽ നിന്ന് പിടിക്കുന്നത് ഓഫിസർമാർക്കും വിനയാണ്. സ്വകാര്യ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന തൈകൾ 50- മുതൽ 100 – രൂപവരെ നിരക്കിലാണ് വിൽക്കുന്നത്. 70- രൂപയ്ക്ക് ശേഖരിക്കുന്ന വിത്തുതേങ്ങ മുളപ്പിച്ചാണ് സർക്കാർ 50 രൂപയ്ക്ക് സബ്സിഡി നിരക്കിൽ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നത്.